Friday, July 13, 2007

ഓര്‍മകളുടെ ഓണം.......

ജന്മനാട്ടില്‍ ചെന്നു വണ്ടിയിറങ്ങവേ.................

പുണ്ണുതോറും കൊള്ളിവെച്ചപോലോര്‍മകള്‍..........

വായമുലയില്‍ നിന്നെന്നേക്കുമായ്....ചെന്നിനായകം തേച്ചു വിടര്‍ത്തിയോരമ്മയെ...............

വാശി പിടിച്ചു കരയവേ.......ചാണകം വായിലുരുട്ടിത്തരുമമ്മൂമ്മയെ.....



പന്തു ചോദിക്കവെ മൊന്തയെടുത്തെന്റെ നെഞ്ചത്തെറിഞ്ഞ പിശാചിയമ്മായിയെ.......

പപ്പടം കാച്ചുന്ന് കമ്പി ചൂടാക്കിയെന്‍

കൊച്ചു തുടയിലമര്‍ത്തും ചിറ്റമ്മയെ...

പുത്തന്‍ കയറാല്‍ കമുകിലെന്നെപ്പണ്ടു-

കെട്ടിവരിഞ്ഞകിരതനമ്മാവനെ

മുട്ടന്‍ വടി കൊണ്ടടിച്ചു പുരം പൊളിച്ചട്ടഹസിച്ച കോപിഷ്ടനാമച്ചനെ....

പിന്നെപ്പിറന്നവനാകയാലെന്നില്‍

നിന്നമ്മയെ തട്ടിയെടുത്തോരനുജനെ...

തിന്നുവാന്‍ ഗോട്ടി കൊടുക്കാഞ്ഞ നാള്‍ മുതലെന്നെ വെറുക്കാന്‍ തുടങ്ങിയ...നേര്‍ പെങ്ങളെ...

ഒന്നിച്ചു മുങ്ങികുളിക്കുമ്പോഴെന്‍ തല പൊങ്ങാതെ മുക്കിപ്പിടിച്ച ചങ്ങാതിയെ...

ബെഞ്ചിനു മേലെ കയറ്റിനിറുത്തിയെന്‍...

പിഞ്ചുഹ്രുദയം ചതച്ച ഗുരുവിനെ.....

ആദ്യാനുരാഗപരവശനായി ഞാന്‍ ആത്മരക്തം കൊണ്ടെഴുതിയ വാക്കുകള്‍-

ചുറ്റുമിരിക്കും സഖികളെ കാണിച്ചു പൊട്ടിച്ചിരിച്ചു രസിച്ചപെണ്‍കുട്ടിയെ....

ഉള്ളില്‍ക്കലിയും കവിതയും ബാധിച്ച്കൊല്ലപ്പരീഷക്കു തോറ്റു നടക്കവേ.....

ബാധയൊഴിക്കാന്‍ തിളച്ചനെയ്യാലെന്റെ നാവുപൊള്ളിച്ചൊരാദുര്‍മന്ത്രവാദിയെ.....

പൊട്ടിയെ കൈകൊട്ടിയാട്ടുന്നപോലെന്നെ നാട്ടില്‍ നിന്നട്ടിക്കളഞ്ഞ ബന്ധുക്കളെ...

അന്നു ത്രിസന്ധ്യക്കു തന്‍ നടയില്‍ നിന്നെന്നെരഷിക്കെന്ന് തൊഴുകയ്യുമായിരന്നെങ്കിലും

കണ്ണുതുറക്കാത്തൊരാപെരുംകാളിയെ...

എന്നും മറക്കാതിരിക്കുവാനല്ലി ഞാന്‍

വന്നു പോകുന്നതിങ്ങോണ ദിനങ്ങളില്‍.......



എങ്ങൊ കണ്ട ഒരു ബുക്കില്‍ കുറിച്ചു കണ്ടതാണീ വരികള്‍,,,,,,,,ആരുടെതെന്നറിയില്ല....

വാക്ക്

ഒരിക്കല്‍ നിന്നോടതു പറയാനാശിച്ചു..ഞാന്‍....
ഒരിക്കല്‍ പോലും പക്ഷെ പറയാനായില്ലല്ലോ........................
അറിയാമെനിക്കെന്നാല്‍-
എന്‍ വാക്കു കേള്‍ക്കാന്‍ മാത്രം...........അരികില്‍ പലകുറി കാതോര്‍ത്തു നിന്നല്ലോ നീ.........
ഇന്നൊരു പനിനീര്‍ പുഷ്പം ...............................
എന്‍ ഹ്രദയം പോലതിനെന്തൊരു ചുവപ്പാണ്..
നിനക്കു തരുന്നു ഞാന്‍................
വാക്കുകള്‍ക്കാവാത്ത തീ......
പുഷ്പത്തിനായെങ്കിലോ.........?
കേള്‍പ്പൂ നീ അതിലെന്റെ ഹ്രദയം വായിച്ചുവോ.................




കുഞ്ഞെ ചെറുപ്പത്തിലിതിനപ്പുറം തോന്നും......
എന്നോളമായാലടങ്ങും....................